മൺമറഞ്ഞ പ്രമുഖ കലാകാരി ഗിരിജ ബക്കറിന്റെ സ്മരണാര്‍ഥം ഒമാനിലെ കലാകാരന്‍മാര്‍ക്കായി മസ്‌കത്ത് ആഗോള കലാസംസ്‌കാരിക വേദിയായ ‘ഭാവലയ’, ഓണ്‍ലൈന്‍ സ്‌റ്റേജ് പ്ലേ മത്സരം സംഘടിപ്പിക്കുന്നു . അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ വീഡിയോകള്‍ അയക്കാം. വീഡിയോ പത്ത് മിനിറ്റില്‍ കൂടാന്‍ പാടില്ല. പശ്ചാതല സംഗീതം വേണമെങ്കില്‍ ചേര്‍ക്കാം. എഡിറ്റിംഗ് മറ്റ് കൈകടത്തലുകളുമുള്ള വീഡിയോകള്‍ പരിഗണിക്കില്ല.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവര്‍ ഈ മാസം 15ന് മുമ്പ് bhavalayacreations@gmail.com എന്ന ഈ മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം. വീഡിയോകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ആണ്. ആദ്യ മൂന്ന് സ്ഥാനകാര്‍ക്ക് സമമ്മാനങ്ങള്‍ നല്‍കും. മികച്ച അഭിനേതാവ്- അഭിനേത്രി, സംവിധായകന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങളും നല്‍കുമെന്ന് അന്തപുരി റെസ്‌റ്റോറന്റില്‍ നടന്ന വാർത്താസമ്മേളനത്തിൽ ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ.ജെ രത്‌നകുമാർ അറിയിച്ചു