ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് നിയമനപത്രം കൈമാറി ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്.മസ്കത്തിലെ അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ നിന്ന് ഹൈതംബിന്‍ താരിക് യോഗ്യതാപത്രം സ്വീകരിച്ചു. ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സഊദ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി ചടങ്ങില്‍ പങ്കെടുത്തു.കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അമിത് നാരംഗിനെ ഒമാന്‍ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചത്. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് അമിത് നാരംഗ്. വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒമാനിലെ ഇന്ത്യന്‍ അംബാസഡറായ മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായാണ് നിയമിച്ചിരിക്കുന്നത്. 1996 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവര്‍.