ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 58-ാമത് ഇടവകദിനവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു

മനാമ : ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 58-ാമത് ഇടവകദിനവും അനുമോദന സമ്മേളനവും കഴിഞ്ഞ ദിവസം സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഓൺലൈനിലൂടെ ക്രമീകരിച്ച പൊതുസമ്മേളനം മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റ് അഭിവന്ദ്യ ഡോ. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെനറ്റ് ഓഫ് സെറാംമ്പൂർ കോളേജിൽ നിന്ന് ഫാമിലി കൗൺസിലിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച മുൻ ഇടവക വികാരി റവ.ഡോ. മാത്യു കെ. മുതലാളി അച്ചനെ ആദരിച്ചു.ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അദ്ധ്യക്ഷ പ്രസംഗവും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ-എക്സിസ്റ്റൻസ് ഡെപ്യൂട്ടി ചെയർപേഴ്സൻ മിസ്. ബെറ്റ്സി ബി. മെത്തേസൺ, സഹവികാരി റവ. വി.പി.ജോൺ, അൽമോയ്ദ് കോൺട്രാക്ടിംഗ് ഗ്രൂപ്പ് സി.ഇ.ഓ. ശ്രീ. എം.ടി. മാത്യൂസ്, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റിൻ ചാപ്റ്ററിൻ്റെ പ്രസിഡൻ്റ് ശ്രീ. കോശി സാമുവേൽ എന്നിവർ ആശംസകളും അറിയിച്ചു.ഇടവക സെക്രട്ടറി ശ്രീ. സൺസി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവകയിൽ ഈ പ്രവർത്തന വർഷം 60 വയസ്സ് പൂർത്തിയായവരേയും ഇടവക അംഗത്വത്തിൽ 40 ഉം 25 ഉം വർഷങ്ങൾ പൂർത്തിയായവരേയും 10, 12 ക്ലാസ്സുകളിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ട്രസ്റ്റി ശ്രീ. ബിജു കുഞ്ഞച്ചൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ. അനോജ് നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. കുരുവിള വർക്കി, അക്കൗണ്ടന്റ് ശ്രീ. അലക്സാണ്ടർ തോമസ്, ആത്മായ ശുശ്രൂഷകരായ ശ്രീ. സുനിൽ ജോൺ, ശ്രീ. ജോർജ്ജ് കോശി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീ. ജിജു വർഗ്ഗീസ് സമ്മേളനത്തിൻ്റെ അവതാരകനായി പ്രവർത്തിച്ചു.