മനാമ: കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഫ അല്‍ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാംപ് നവംബർ 19 ന് നടക്കും. ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ആരോഗ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ഹെൽത്ത് വിംഗ് പരിപാടി സംഘടിപ്പിക്കുന്നത്. കെഎംസിസി ബഹ്‌റൈന്‍ മനാമ ആസ്ഥാനത്ത് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ 2.30 വരെ നടക്കുന്ന മെഡിക്കല്‍ ക്യാംപില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാകും. കൂടാതെ, ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്കായി മികച്ച മെഡിക്കല്‍ പാക്കേജുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെഗാ മെഡിക്കല്‍ ക്യാംപിന്റെ വിജയത്തിനായി കെഎംസിസി ബഹ്‌റൈനിന്റെ കീഴില്‍ സ്വാഗതസംഘം കമ്മിറ്റി യോഗം ചോര്‍ന്നു. ഹെല്‍ത്ത് വിങ് ചെയര്‍മാന്‍ ഷാഫി പാറക്കട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെപി മുസ്തഫ, ഗഫൂര്‍ കൈപ്പമംഗലം, ജില്ലാ ഏരിയ നേതാക്കള്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചുയ രജിസ്‌ട്രേഷന്‍: അലി അക്ബര്‍, മാസില്‍ പട്ടാമ്പി, ഒകെ ഫസലു, മുനീര്‍ ഒഞ്ചിയം, സത്താര്‍ ഉപ്പള, നിസാര്‍, യസീദ് മലയമ്മ, ശറഫു മുഹറഖ്. മീഡിയ പബ്ലിസിറ്റി: ഹാരിസ് തൃത്താല, ശിഹാബ് പ്ലസ്, അഷ്റഫ് കെകെ. ട്രാന്‍സ്പോര്‍ട്ട്: റഫീഖ് നാദാപുരം, നൂറുദ്ധീന്‍ കെപി, ആഷിഖ് മേഴതൂര്‍. വളണ്ടിയേഴ്സ്: സിദ്ധീഖ് അദ്ലിയ, അന്‍വര്‍ സാലിഹ്, മൊയ്ദീന്‍ പേരാമ്പ്ര, ഹുസൈന്‍ വയനാട്. റിസപ്ഷന്‍: വിഎച്ച് അബ്ദുല്ല, ഫൈസല്‍ കോട്ടപ്പള്ളി, റഷീദ് ആറ്റൂര്‍, സഹല്‍ തൊടുപുഴ, റഊഫ് മാട്ടൂല്‍, പികെ ഇസ്ഹാഖ്, അഷ്റഫ് കാട്ടില്‍ പീടിക, ശറഫുദ്ധീന്‍ മാരായമംഗലം, അസീസ് പേരാമ്പ്ര ഭക്ഷണം: റിയാസ് പട്‌ല, ജെപികെ തിക്കോടി, റിയാസ് ഓമാനൂര്‍. വനിതാ വളണ്ടിയേഴ്സ്:
ജെസീന ജെപികെ, ആസഫ മുനീര്‍, ഫസീല റാഫി, റുമാന ഫസൽ , നസീമ മനാഫ്, ഷക്കീല ഹാരിസ്, ഫായിസ മാസില്‍.
കൂടുതൽ വിവരങ്ങൾക്ക് ഹെൽത്ത് വിങ് ചെയർമാൻ ഷാഫി പാറക്കട്ട 39474958 ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്‌തഫ 36300291 കൺവീനർ അഷ്റഫ് മഞ്ചേശ്വരം 33779332 എന്നിവരെ ബന്ധപെടാവുന്നതാണ്