മസ്കത്ത്: മുൻ നിര റീറീട്ടെയിൽ ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലിയിൽ ജലാൻ ബാനി ബു അലി ഡെപ്യൂട്ടി വാലി ഷെയ്ഖ് നായിഫ് ഹമ്മൂദ് ഹമദ് അൽ മാമാരി ഉദ്ഘാടനം ചെയ്തു. ഫൈസൽ ബിൻ മുഹമ്മദ് അൽ സൈദ്, ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫ് അലി, ലുലു ഒമാനിലെ മുതിർന്ന മേജേ്മെൻറ് പ്രതിനിധികൾ എന്നിവരുടെ സാന്ന്യധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ഒമാനിൽ ഞങ്ങളുടെ 28ാമത് സ്റ്റോർ ജലാൻ ബനി ബു അലിയിൽ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച എം.എ. യൂസഫ് അലി പറഞ്ഞു. നിലവിൽ ഐ.ടി, അക്കൗണ്ട്‌സ്, അഡ്മിൻ, ഫ്രണ്ട് ഓഫിസ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലായി 3200 ഒമാനികൾ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ട്. ഒമാനി പൗരന്മാരുടെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒരാളാണ് ഞങ്ങൾ. രാജ്യത്തിെൻറ കരുത്തുറ്റ സമ്പദ്‌വ്യവസ്ഥയും നിക്ഷേപക സൗഹൃദ നയങ്ങളും ഇവിടെ ഞങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ എപ്പോഴും സഹായകമാണ്. വരും മാസങ്ങളിൽ സുൽത്താനേറ്റിലുടനീളം കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പ് ഒമാൻ-ഇന്ത്യ ഡയറക്ടർ എ.വി. അനന്ത്, ഒമാൻ റീജനൽ ഡയറക്ടർ കെ.എ ശബീർ തുടങ്ങിയവർ സംസാരിച്ചു.ഉപഭോക്താക്കൾക്ക് നവീനമായ ഷോപ്പിങ് അനുഭവം നൽകുന്ന രീതിയിൽ 1,30,000 ചതുരശ്ര അടിയിലാണ് പുതിയ സ്റ്റോർ ഒരുക്കിയിട്ടുള്ളത്.