സഹകരണ കരാറുകളിൽ ഒപ്പുവച്ചു ബഹ്‌റൈനും യൂ എ ഇ യും

ബഹ്‌റൈൻ : വിവിധ സഹകരണ കരാറിൽ ബഹ്റൈനും യുഎഇയും ഒപ്പുവച്ചു . ഐ ടി, സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ഉള്ള സഹകരണ കരാറുകളിൽ ജി സിസി ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു ഒപ്പുവച്ചത് . ബഹ്റൈൻ പ്രതിനിധികരിച്ചു ആഭ്യന്തരമന്ത്രി ലഫ്. കേണൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയും യുഎഇയെ പ്രതിനിധികരിച്ചു ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ പങ്കെടുത്തു . ഇതനുസരിച്ച് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും സാങ്കേതിക വിദ്യ പങ്കുവെക്കുന്നതിനും ധാരണയായി . യുഎഇയുമായി ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലയിൽ സഹകരണ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കരാറെന്ന് ലഫ്. കേണൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.