ബഹ്റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ സംഘടിപ്പിച്ചു . സ്വകാര്യ ഹോസ്പിറ്റലുമായി കഴിഞ്ഞ ഒരാഴ്ചയായി നടന്നുവന്നിരുന്ന സൗജന്യ മെഡിക്കൽ കഴിഞ്ഞ ദിവസം സമാപനം കുറിച്ചു . പങ്കെടുത്ത എല്ലാവര്ക്കും ഹോസ്പിറ്റലിന്റെ 50% വരെ ഡിസ്കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ഒരു തവണ ലഭിക്കുന്ന ഡോക്ടറുടെ സേവനം ഇനിയും പ്രയോജനപ്പെടുത്താത്തവർ ഈ ആഴചയിൽ തന്നെ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു . ചടങ്ങിൽ ഹോസ്പിറ്റലിന് അസോസിയേഷൻ പ്രസിഡന്റ് കലഞ്ഞൂർ വിഷ്ണു മൊമെന്റോ നൽകി ആദരിച്ചു.
“. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളിലെ വിവരങ്ങൾ നോക്കിയാൽ ഹർറ്റ് അറ്റാക്ക് മൂലം മരണ മടഞ്ഞ സഹോദരങ്ങൾ വിരലിൽ എണ്ണാവുന്നതിലും കൂടുതലാണ്. ഇപ്പോൾ ചെറുപ്പക്കാരുടെ ഇടയിൽ പോലും ഹർറ്റ് അറ്റാക്ക് കൂടിവരുകയാണ്. നമ്മുടെ ജീവിത ശൈലിയിലെ ഭക്ഷണ ക്രമവും, ഉറക്കവും, വ്യായാമവും ദൈനംദിന ജീവിതത്തിൽ ക്രമമായി കൊണ്ടുപോകുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും . ജോലിക്കായി കടന്നുവന്നിരിക്കുന്ന പലർക്കും ഇൻഷുറൻസ് കാർഡോ മറ്റും ഇല്ലാത്തതിനാൽ ചെക്കപ്പ് ചെയ്യുവാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ, ഇതുപോലെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തി അവനവന്റെ ആരോഗ്യം സംരക്ഷിക്കണമെന്നു മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്ററും അസോസിയേഷൻ സെക്രട്ടറിയുമായ സുഭാഷ് തോമസ് അങ്ങാടിക്കൽ നന്ദി പ്രകാശനവേളയിൽ അറിയിച്ചു. കോർഡിനേറ്റർസുമാരായ വിഷ്ണു, രാജീവ്, റോബിൻ, ജയേഷ് കുറുപ്പ്, മോൻസി ബാബു, സക്കറിയ, സിജി, ആശ, ഷിജിൻ, എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.