ഐ വൈ സി സിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ബഹ്‌റൈൻ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ 2021-22 വർഷകാലയളവിൽ നയിക്കുവാൻ ഉള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു,ഇതിനു മുന്നോടിയായി 9 ഏരിയകളിലെ സമ്മേളനങ്ങൾ പൂർത്തിയാക്കി തെരെഞ്ഞെടുക്കപെട്ട 67 അംഗ എക്‌സികുട്ടീവ് അംഗങ്ങളിൽ നിന്നാണ് 13 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തത്,വർഷ വർഷം ഭാരവാഹികൾ മാറുന്ന രീതിയാണ് ഐ വൈ സി സി പിന്തുടരുന്നത്,

മനാമ കെ സിറ്റി ബിസിനെസ്സ് സെന്റർ ഹാളിൽ നടന്ന തെരെഞ്ഞെടുപ്പ് നടപടികൾക്ക് നിലവിലെ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ദേശീയ പ്രസിഡന്റ് ആയി ജിതിൻ പരിയാരം, സെക്രട്ടറി ബെൻസി ഗനിയുഡ് വസ്റ്റ്യൻ ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജയ്സൻ മുണ്ടുകോട്ടക്കൽ, രഞ്ജിത്ത് പി എം, ജോയ്ന്റ സെക്രട്ടറി മാരായി മുഹമ്മദ്‌ ജമീൽ, ബൈജു വണ്ടൂർ എന്നിവരെയും അസിസ്റ്റന്റ് ട്രഷറർ ആയി സാജൻ സാമൂവൽ, ചാരിറ്റി &ഹെല്പ് ഡസ്ക് കൺവീനർ ഷഫീക്ക് കൊല്ലം, ആർട്സ് വിങ് കൺവീനർ സ്റ്റെഫി ബേബി സാബു, മെമ്പർഷിപ് കൺവീനർ ഷമീർ അലി, ഐ ടി &മീഡിയ കൺവീനർ അലൻ ഐസക്ക്, സ്‌പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത് എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്.

പ്രസിഡണ്ട് ആയി തെരെഞ്ഞടുക്കപ്പെട്ട ജിതിൻ പരിയാരം കണ്ണൂർ ജില്ലക്കാരൻ ആണു,
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവതത്തിനു തുടക്കം. കെ സ് യു യുണിറ്റ് കമ്മറ്റി, ബ്ലോക്ക്‌ കമ്മിറ്റി മെമ്പർ. ഐ വൈ സി സി ഗുദൈബിയ ഏരിയാ ജോയിന്റ് സെക്രട്ടറി, ഏരിയാ സെക്രട്ടറി, ഏരിയാ ഗുദൈബിയ പ്രസിഡന്റ്‌, ഐ വൈ സി സി മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം എന്നി നിലകളിൽ പ്രവൃത്തി പരിചയം.
ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് വസ്റ്റ്യൻ തിരുവനന്തപുരം സ്വദേശി ആണു,
നാട്ടിൽ വിദ്യാർത്ഥി-യുവജന രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ കടന്നു വന്ന ഇദ്ദേഹം, ഐ വൈ സി സി ഹിദ് അറാദ് ഏരിയ ട്രഷറർ, ഏരിയ പ്രസിഡണ്ട്, ദേശീയ കമ്മറ്റി സ്പോർട്സ് വിങ് കൺവീനർ, യൂത്ത് ഫെസ്റ്റ് മാഗസിൻ എഡിറ്റർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദേശീയ ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട വിനോദ് ആറ്റിങ്ങൽ തിരുവനന്തപുരം ജില്ലക്കാരൻ ആണു,
നാട്ടിൽ യൂത്ത് കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട് ആയി പ്രവർത്തിച്ച ഇദ്ദേഹം, ഐ വൈ സി സി മുൻ അസി: ട്രഷറർ, , മുൻ വൈസ്: പ്രസിഡണ്ട്,യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കൺവീനർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളും വീഡിയോ ആൽബങ്ങളും സംവിധാനം ചെയ്ത കലാകാരൻ കൂടിയാണ് വിനോദ് ആറ്റിങ്ങൽ.