യുഎഇയില്‍ 1,30,000 ദിര്‍ഹത്തിന്റെ കേബിളുകള്‍ മോഷ്ടിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

 

ജോലി ചെയ്തിരുന്ന കമ്പനി വെയര്‍ഹൗസില്‍ നിന്ന് 1,30,000 ദിര്‍ഹം വിലയുള്ള ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ചതിന് പ്രവാസിക്ക് ഒമ്പത് മാസത്തെ തടവ് ശിക്ഷ. 35 കാരനായ ഏഷ്യന്‍ പ്രവാസിക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് ശിക്ഷയും 135,000 ദിര്‍ഹം പിഴയും വിധിച്ച ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ദുബായിലെ അപ്പീല്‍ കോടതി ശരിവച്ചു. തടവുശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു .അന്വേഷണമനുസരിച്ച്, ജൂണില്‍ ഒരു പ്രധാന കരാര്‍ കമ്പനിയുടെ സ്റ്റോര്‍കീപ്പര്‍ ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സഹായിയെ പിടികൂടിയതാണ് കേസ്. കമ്പനി ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയും പ്രതിയെ വിളിച്ചുവരുത്തുകയും ചെയ്തതായി സ്റ്റോര്‍കീപ്പര്‍ പറഞ്ഞു.