ബഹ്റൈൻ പത്തു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി . നടപടി ചില രാജ്യങ്ങളിൽ കോവിഡ് വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന്

ബഹ്‌റൈൻ : റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി ബഹ്റൈൻ. ചില രാജ്യങ്ങളിൽ കോവിഡ്  വകഭേദം ഒമിക്രോൺ  കണ്ടെത്തിയതിനെ തുടർന്ന്  ബഹ്റൈൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി . പത്തു  രാജ്യങ്ങളെ ആണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്ക , നമീബിയ . ബോട്സ്വാന , സിംബാവേ , എസ് വാദിനി , ലെസോതോ, മലാവി , അംഗോള . സാംബിയ , മൊസാംബിക്   തുടങ്ങി രാജ്യങ്ങൾ ആണ് പട്ടികയിൽ ഉൾപ്പെടുത്തിയത് . ബഹ്റൈൻ സ്വദേശികൾക്കും ബഹ്റിനിൽ വിസ ഉള്ളവർക്കും മാത്രമായിരിക്കും  ഈ രാജ്യങ്ങളിൽ നിന്നും ക്വാറൻറീനും അടക്കമുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ട്  പ്രവേശനം നൽകുക . റെഡ് ലിസ്റ്റിൽ  ഉൾപ്പെട്ട രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് യാത്രക്കാർക്കും നിയന്ത്രണം ബാധകമാണെന്ന് ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു . ബഹ്‌റാനിലേക്കുള്ള എല്ലാ പ്രവേശന നടപടി ക്രമങ്ങളും മന്ത്രാലയം വെബ് സൈറ്റ് ആയ  healthalert.gov.bh  ലഭ്യമാണ് . ബഹ്‌റിനിൽ  നവംബര്‍ 29 മുതല്‍, അര്‍ഹരായവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യാതെ തന്നെ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് രാജ്യത്തുടനീളമുള്ള ആരോഗ്യ .ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍.രാവിലെ ഏഴര മുതല്‍ അഞ്ചു മണി വരെ തുറന്നിരിക്കും. പുതുതായി.കണ്ടെത്തിയിട്ടുള്ള കോവിഡിന്റെ വകഭേദം ആഗോളതലത്തില്‍ തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തില്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും  ദേശീയ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സ് വ്യക്തമാക്കി.