മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കിംസ് ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് ബഹറൈൻ മുൻ പാർലമെൻറ് അംഗം അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിനായി ഫ്രന്റ്സ് നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കിംസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനസ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ആസിഫ് ഇഖ്ബാൽ, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, അഷ്കർ പൂഴിത്തല, നാസർ മഞ്ചേരി, മജീദ് തണൽ, മുഹമ്മദലി മലപ്പുറം, ബഷീർ വാണിയക്കാട്, മൈത്രി സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് നൗഷാദ് മഞ്ഞപ്പാറ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. അസോസിയേഷൻ പ്രസിഡന്‍റ് ജമാൽ ഇരിങ്ങൽ, ജന. സെക്രട്ടറി എം.എം സുബൈർ, വൈസ് പ്രസിഡന്‍റ് സഈദ് റമദാൻ നദ്വി, എക്സിക്യൂട്ടീവ് അംഗം എ. എം ഷാനവാസ്, അബ്ബാസ് മലയിൽ, ഗഫൂർ മൂക്കുതല, അബ്ദുൽ ജലീൽ വടക്കാഞ്ചേരി, കിംസ് ഹോസ്പിറ്റൽ പ്രതിനിധികളായ ആസിഫ് ഇഖ്ബാൽ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.