മനാമ : ബഹ്റൈൻ ദേശീയ ദിനം ഇന്ത്യൻ സോഷ്യൽ ഫോറം വിപുലമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി ഡിസംബർ പതിനാലിന് ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റിയർമാർ ഹേർ ഹൈനസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഉള്ള കാർഷിക വികസനത്തിനായുള്ള ദേശീയ സംരംഭവുമായി (NIAD) സഹകരിച്ച് ഗാർഡനിങ് പ്രോഗ്രാമിൽ പങ്കാളികൾ ആയി. ഡിസംബർ പതിനാറിന് ബഹ്റൈനും ആയി ബന്ധപ്പെട്ട ചോദ്യങ്ങളുമായി ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.ഡിസംബർ പതിനെട്ടിന് ഇന്ത്യൻ സോഷ്യൽ ഫോറം വോളന്റീയർ മാർ സൽമാനിയ ബ്ലഡ് ബാങ്കിൽ രക്ത ദാനം നടത്തി. അന്ന് തന്നെ വൈകിട്ട് ക്വിസ് കോമ്പറ്റിഷൻ വിജയികൾക്ക് ഉള്ള സമ്മാനദാനവും വിവിധ കലാപരിപാടി കളും ഹിദ്ദിൽ നടന്നു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അലിഅക്ബർ അധ്യക്ഷൻ ആയ പ്രോഗ്രാമിൽ ഇന്ത്യൻ സോഷ്യൽ ഫോറം എന്റർടൈൻമെന്റ് സെക്രട്ടറി സയ്ദ് സിദ്ധീഖ് സ്വാഗതം ആശംസിച്ചു. ഹിദ്ദ് എം പി യുസുഫ് അഹ്മദ് ഹസൻ അൽ തവാദി ഉത്ഘാടനം ചെയ്തു. ഐ സി ർ ഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട്, തമിഴ് ഘടകം പ്രസിഡന്റ് നവാസ്, കർണാടക ഘടകം പ്രസിഡന്റ് ഇർഫാൻ ഉർദു വിഭാഗം പ്രസിഡന്റ് അലി അക്തർ എന്നിവർ ആശംസകൾ നേർന്നു. ഇന്ത്യൻ സോഷ്യൽ ഫോറം സ്പോർട്സ് വിഭാഗം സെക്രട്ടറി റഷീദ് സയ്ദ് നന്ദി പറഞ്ഞു. ക്വിസ് കോമ്പറ്റിഷനിൽ വികാസ് വിജയൻ ഒന്നാം സമ്മാനവും മുഹമ്മദ് അബ്ദുൽ അസീസ് രണ്ടാം സ്ഥാനവും ഫിൻഷാ ഫൈസൽ മൂന്നാം സ്ഥാനവും നേടി.