കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

മനാമ: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടത്തിന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഇക്കഴിഞ്ഞ ഡിസംബർ 17ന് ചേർന്ന് 2022 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചാപ്ടർ ചെയർമാനും ഗ്ലോബൽ കമ്മിറ്റി അംഗവുമായ കെ. ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സൈൻ കൊയിലാണ്ടി, ജസീർ കാപ്പാട് എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: സുരേഷ് തിക്കോടി, സൈൻ കൊയിലാണ്ടി (രക്ഷാധികാരികൾ), ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട്), ജബ്ബാർ കുട്ടീസ് (വർക്കിംഗ് പ്രസിഡണ്ട്), ഹരീഷ് പി.കെ. (വൈസ് പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജന. സെക്രട്ടറി), തന്സീൽ മായൻവീട്ടിൽ (വർക്കിംഗ് സെക്രട്ടറി), നദീർ കാപ്പാട് (ജോയിന്റ് സെക്രട്ടറി), നൗഫൽ നന്തി (ട്രെഷറർ), രാകേഷ് പൗർണമി (വർക്കിംഗ് ട്രെഷറർ), ജെ.പി.കെ. തിക്കോടി (ചാരിറ്റി കൺവീനർ), ആബിദ് കുട്ടീസ് (പ്രോഗ്രാം കൺവീനർ). ശിഹാബ് പ്ലസ് (മീഡിയ).ഫൈസൽ ഇയഞ്ചേരി, കൊച്ചീസ് മുഹമ്മദ്, ഷെഫീൽ യൂസഫ്, ലത്തീഫ് കൊയിലാണ്ടി, പ്രജീഷ് തിക്കോടി, അജിനാസ് ഇല്ലിക്കൽ, ജ്യോതിഷ് പണിക്കർ, രാജേഷ് ഇല്ലത്ത്‌, നസ്‌റുദ്ധീൻ വി.കെ, ഇല്യാസ് കൈനോത്ത്, റാഷിദ്‌ കെ.ടി.വി, ഷഹദ്‌. പി.വി, ഷഹീർ കെ.വി എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സ്ഥാപക അംഗങ്ങളായ റഫീക്ക് തയ്യിൽ, ബിജു. വി. എൻ, തസ്‌നീം ജന്നത്ത്, റാഷിദ് ആംബ്സ്‌ എന്നിവർ പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.