യെൽലോ ലെവൽ : ബോധവത്കരണവുമായി ക്യാപിറ്റൽ പോലീസ് ഡയറക്ടറേറ്

By : BT

മനാമ : ബഹ്‌റൈനിൽ യെൽലോ ലെവൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോധവത്കരണ പരിപാടികളുമായി ക്യാപിറ്റൽ പോലീസ് ഡയറക്ടറേറ് . പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കുന്നതിനും കോവിഡ് നിബന്ധനകൾ പാലിക്കേണ്ടതിന്റെ ആവിശ്യകതയും സംബന്ധിച്ചുള്ള ബോധവൽകരണവും നിർദേശവും നൽകി . കോവിഡ് നിയമം ലഘിക്കുന്നവർക്കെതിരെ  പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പൊതുജങ്ങൾക്കു മുന്നറിയിപ്പ് നൽകി . ബഹ്റിനിൽ ഡിസംബർ പത്തൊൻപതു മുതൽ ജനുവരി മുപ്പത്തി ഒന്ന് വരെ യെൽലോ ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് .കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് വ്യാപിച്ചിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് .കൂടാതെ  ബഹറിനിലേക്കുള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി . 6 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാർക്കും നിയമം ബാധകമാണ്  .  പുതിയ നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വന്നു. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ദേശീയ മെഡിക്കൽ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പുതിയ തീരുമാനം പ്രഖ്യാപിച്ചത് .