
കഴിഞ്ഞ മൂന്നു വർഷമായി ജിദ്ദ ഒ ഐ സി സി ശബരിമല സേവന കേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ ഇടത്താവളത്തിലും, മൈലപ്രയിലും, വടശേരിക്കരയിലും കുടിവെള്ളം, ചുക്കുകാപ്പി, ലഖു ഭക്ഷണം എന്നിവ വിതരണം നത്തിവരാറുണ്ട്. തുടർ ശബരിമല തീര്തഥാടന ദിവസങ്ങളിലും ഭക്തൻമാർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുവാനും, കുടിവെള്ളം, ലഖുഭക്ഷണം മുതലായവ വിതരണം ചെയ്യുവാനും ജിദ്ദ ഒ ഐ സി സി യുടെ ശബരിമല സഹായകേന്ദ്രം ഉണ്ടാകുമെന്നു ചെയർമാൻ കെ ടി എ മുനീർ, കൺവീനർ അനിൽ കുമാർ പത്തനംതിട്ട, ജോയിന്റ് കൺവീനർ രാധാകൃഷ്ണൻ കാവുമ്പായി എന്നിവർ സംയുക്തമായി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർ അശോക് കുമാർ മൈലപ്ര, 9605982754 ഷറഫ് പത്തനംതിട്ട 6282528244 എന്നിവരെ നാട്ടിൽ ഈ ബന്ധപ്പെടാം.
