മനാമ : ബഹ്റിനിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ 1815 വിദേശികളെ സർക്കാർ സർവസർവിസുകളിൽനിന്ന് മാറ്റിയതായി സിവിൽ സർവിസ് ബ്യൂറോ ചീഫ് അഹ്മദ് സായിദ് വ്യക്തമാക്കി .സ്വദേശികൾക്ക് കൂടുതൽ അവസരം നൽകുന്നതിെൻറ ഭാഗമായിട്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത് . 2019 മുതൽ 2021 നവംബർ വരെയുള്ള റിപ്പോർട്ട് പ്രകാരം 4,598 സ്വദേശികളെ വിവിധ തസ്തികകളിൽ നിയമിച്ചതായും നിലവിൽ 6,300 സ്ഥാപനങ്ങളിലായി 25,000 സ്വദേശികൾ സിവിൽ സർവിസ് ബ്യൂറോക്ക് കീഴിൽ ജോലി ചെയ്തു വരുന്നതായും അധികൃതർ വ്യക്തമാക്കി . നിലവിൽ 7,200 വിദേശികളാണ് സർക്കാർ മേഖലയിൽ ബഹ്റിനിൽ ജോലി ചെയ്യുന്നത്.ഇതിൽ 3,800 പേരും വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ്. സ്വദേശി അധ്യാപകർക്ക് നേരിട്ട് തൊഴിൽ നൽകാൻ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 94 ശതമാനവും സ്വദേശികളാണ് എല്ലാ വർഷവും ഇവിടെ 250 പേരാണ് പഠനത്തിനായി ചേർന്നുകൊണ്ടിരുന്നത്.കഴിഞ്ഞ ബാച്ചിൽ 1200 പേരാണ് പരിശീലനത്തിനായി ചേർന്നത്.