ജിദ്ദ: ഒ ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്ന്റെ 137 ആ മത് സ്ഥാപക ദിനം ആഘോഷിച്ചു . സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കായി ജീവന് നല്കി, ഇന്ത്യ എന്ന രാജ്യത്തെ സൃഷ്ടിച്ചു, ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയതില്‍ മുഖ്യ പങ്കു വഹിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. യോഗത്തില്‍ റീജണൽ പ്രസിഡണ്ട് കെ.ടി.എ മുനീര്‍ അധ്യക്ഷതയിൽ വഹിച്ചു .
രൂപീകരിച്ചു 136 വര്‍ഷം പിന്നിടുമ്പോഴും ആശയാദര്‍ശങ്ങളില്‍ നിന്നും മാറാതെ മതേതരത്വ ജനാധിപത്യത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാന്‍ കഴിയുന്നു എങ്കില്‍ അത് ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്ന്റെ മാത്രം പ്രത്യേകതയാണ് എന്നും അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ടു മുനീര്‍ പറഞ്ഞു . ചടങ്ങു ഒ ഐ സി സി റിയാദ് റീജണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര ഉത്ഘാടനം ചെയ്തു. ഇന്ത്യയെ നിലനിർത്താൻ കോൺഗ്രസ്സിന്റെ ശക്തിപ്പെടുത്തുകയാണ് ഏക പോവഴിയെന്നും മതേതരത്ത്വവും ജനാധിപത്യവും ഭാരതത്തിനു സമ്മാനിച്ച കോൺഗ്രസിനെ പുതു തലമുറയ്ക്ക് വേണ്ടി നാം ഏറ്റെടുക്കണമെന്നും ഉല്‍ഘാടനം ചെയ്തത് കൊണ്ട് സലിം പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന പ്രതിജ്ഞ വൈസ് പ്രസിഡണ്ട് ഷൂക്കൂർ വക്കം ചെല്ലിക്കൊടുത്തു. ഒ ഐ സി സി മഹിളാ വേദി സാരഥി റമീസാ സകീർ തയ്യാറാക്കിയ ത്രിവർണ്ണ കേക്ക് മുറിക്കല്‍ ബാലികയായ ലാമിയ ലൈഹ നിര്‍വഹിച്ചു.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് ആരംഭിച്ച 137 രൂപ ചലഞ്ചിന്റെ ജിദ്ദ തല ഔദ്യോഗിക ഉദ്ഘാടനം നൗഫല്‍ ഓറോമ്പത്ത്നു നല്കി കൊണ്ട് നിര്‍വഹിച്ചു . ഡിസംബര്‍ 28 മുതല്‍ ജനുവരി 26 വരെ നീണ്ടു നില്ക്കുന്ന ഈ ക്യാമ്പൈനില് ജിദ്ദയിലെ വിവിധ ജില്ലാ ഏരിയ കമ്മിറ്റികളുടെ സഹായത്തോടെ മാക്സിമം ആളുകളെ പങ്കാളികളാക്കും. ഓരോ ജില്ലാ/ഏരിയ കമ്മിറ്റികൾക്കും 100 ൽ കുറയാത്ത പേരെ ചേർക്കുവാനും തിരുമാനിച്ചു.
അലി തേക്കുതോട്, നൗഷാദ് അടൂർ, മുജീബ് മുത്തേടത്ത്, ഫസലുള്ള വെള്ളുവമ്പാളി, അശ്റഫ് ടി കെ, ബിൻഷാദ് എടവണ്ണ, ജിജോ മാത്യു ഇടുക്കി, മൻസൂർ വയനാട്, സകീർ ചെമ്മണൂർ, ഉസ്മാൻ കീഴിശ്ശേരി, അർഷാദ് ഏരൂർ സുബുഹാൻ വണ്ടൂർ, നിഷാദ് കോപ്പറമ്പിൽ , അനിൽ ബാബു അമ്പലപ്പള്ളി, സമീർ നദവി കുറ്റിച്ചൽ, സിദ്ദിഖ് ചോക്കാട്, സുബൈർ നാലകത്ത് എന്നിവർ സംസ്മരിച്ചു. ജനറൽ സെക്രട്ടറിമാരായ സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും മാമ്മദ് പൊന്നാനി നന്ദിയും പറഞ്ഞു.