മനാമ : മതേതര – ജനാധിപത്യ ഭാരതം നിലനിൽക്കണം എങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്ത് ശക്തമായി നിലനിൽക്കണം എന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഏഴാം ജന്മദിനത്തോട് അനുബന്ധിച്ചു നടത്തിയ ആഘോഷ പരിപാടി ഒഐസിസി ഓഫീസിൽ വച്ച് നടത്തി. കോൺഗ്രസ് തകർന്നാൽ അധികാരത്തിൽ വരാം എന്ന് ആഗ്രഹിച്ച ഇടതുപക്ഷ നേതാക്കളുടെ നടപടികൾ ആണ് വർഗീയ ശക്തികൾക്ക് രാജ്യഭരണം നേടികൊടുത്തത്. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ സംഘടിച്ചില്ല എങ്കിൽ ചില പ്രാദേശിക പാർട്ടികൾക്ക് ചില സംസ്ഥാനങ്ങളിൽ ശക്തി ഉണ്ടെങ്കിലും അത് രാജ്യത്ത് ചലനം സൃഷ്ടിക്കാൻ സാധിക്കില്ല. കോൺഗ്രസ് തിരിച്ചു അധികാരത്തിൽ വരേണ്ടത് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളെ സംരക്ഷിക്കാൻ ആവശ്യമാണ്.ഏകധിപത്യത്തിലേക്ക് നാട് നീങ്ങാതെ സൂക്ഷിക്കേണ്ടത് ഓരോ ഭാരതീയരുടെയും ചുമതലകൾ ആണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു.
ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ജില്ലാ പ്രസിഡന്റുമാരായ ജി. ശങ്കരപ്പിള്ള, ഷാജി പൊഴിയൂർ, ജില്ലാ സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, ദേശീയകമ്മറ്റി അംഗങ്ങളായ ജേക്കബ് തേക്ക്തോട്, സിൻസൺ ചാക്കോ പുലിക്കോട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്രതിജ്ഞ എടുക്കുകയും, കേക്ക് മുറിച്ചുകൊണ്ട് അംഗംങ്ങൾക്ക് വിതരണം ചെയ്തു.