ജിദ്ദ: ഒ.ഐ.സി.സി. ജിദ്ദ – തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതിനൊന്നാമത് ഓർമ്മ ദിനത്തോടനുബന്ധിച്ച് ലീഡർ കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് വടക്കേകാട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ. ടി. എ. മുനീർ ഉത്ഘാടനം ചെയ്തു. കരുണകാരനെ പോലെ കുശാഗ്ര ബുദ്ധിയും, വിവിധ സമുദായങ്ങളെ ഒരു മാലയിലെ കണ്ണികളെ പോലെ ഒരുമിപ്പിച്ചു കൊണ്ട് പോകാൻ കഴിവും ഉള്ള ഒരു നേതാവിന്റെ അഭാവം കേരള രാഷ്ട്രീയത്തിൽ ഇന്ന് നിഴലിച്ചു നിൽക്കുന്നുണ്ടെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.റീജിയണൽ ജനറൽ സെക്രട്ടറി മാമ്മദു പൊന്നാനി നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ നെടുമ്പാശ്ശേരി എയർപോർട്ട്, കലൂർ സ്റ്റേഡിയം, ഗോശ്രീ പാലം, ഏഴിമല നാവിക അക്കാദമി തുടങ്ങി കരുണാകരൻ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അനുസ്മരിച്ചു.
സക്കീർ ഹുസൈൻ എടവണ്ണ, അലി തേക്ക്തോട്, ഷുക്കൂർ വക്കം, നൗഷാദ് അടൂർ, മുജീബ് മുത്തേടത്തു, ഷമീർ നദുവി കുറ്റിച്ചൽ, സിദ്ധീഖ് ചോക്കാട്, സി. ടി. പി. ഇസ്മായിൽ, ഷിനോയ് കടലുണ്ടി, ഉസ്മാൻ പോത്തുകല്ല് തുടങ്ങിയവർ സംസാരിച്ചു.അബ്ദുൽ കാദർ പിള്ളക്കാട് സ്വാഗതവും നാസർ സൈൻ പെരുമ്പിലാവ് നന്ദിയും രേഖപ്പെടുത്തി.