മനാമ : ബഹ്റൈനിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഓണർഷിപ്പ് കാർഡും ഡിജിറ്റൽവരൽക്കരിക്കുമെന്ന് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ അറിയിച്ചു . ബഹ്‌റൈൻ ട്രാഫിക് സേവനങ്ങൾ പൂർണമായും ഡിജിറ്റൽവൽക്കരിക്കുന്നതിന്‍റെ ഭാഗമായി ആണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് .
ഇതനുസരിച്ചു ഇ-ട്രാഫിക് ആപ് വഴി അവരവരുടെ പ്രസ്തുത രേഖകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം .സൗദി കോസ് വേ വഴി യാത്ര ചെയ്യുന്നതിന് കോസ്വെ അതോറിറ്റിക്ക് അനുമതി പത്രവും ഇതിലൂടെ നേടാം . ട്രാഫിക് സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ പൂർത്തീകരിച്ചുവരികയാണെന്നും കൊണ്ടിരിക്കുകയാണെന്നും ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ അറിയിച്ചു.