മനാമ : അഞ്ചു ശതമാനത്തിൽ നിന്നും പത്തു ശതമാനായി ഉയർത്തിയ വാറ്റ് ജനുവരി ഒന്ന് മുതൽ നിലവിൽ വന്നു . മൂല്യവർദ്ധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബിൽ ബഹറൈൻ പാർലമെന്റ് കഴിഞ്ഞ മാസം പാസാക്കിയിരുന്നു . അഞ്ച് ശതമാനമാണ് വാറ്റ് ആയി നൽകിയിരുന്നത് അത് ഇരട്ടി ആക്കാൻ ആണ് ബില്ലിൽ ശുപാർശ ചെയ്തിരുന്നത് . അനുകൂലമായി 23 എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നു . ഇതനുസരിച്ച് 2018ലെ വാറ്റ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് നിരക്കുവർധന നടപ്പിലാക്കുന്നത് . പാർലമെന്റ് പാസാക്കിയ കരണ്ട് ബിൽ ശൂറാ കൗൺസിൽ അംഗീകരിച്ചതോടെയാണ് മൂല്യ വർദ്ധിത നികുതി പത്തു ശതമാനമാക്കി ഉയർത്തിയത് . വാറ്റ് 10% ആകുന്നതോടെ 288 മില്ലി ദിനാറിന് അധികവരുമാനം ആണ് ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്. ബഡ്ജറ്റിലെ വരവും ചിലവും സന്തുലനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് വാറ്റ് ഇരട്ടിയാക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടിരിക്കുന്നത്. വാല്യൂ ആഡഡ് ടാക്സ് എന്ന് വാറ്റ് നടപ്പിലാക്കാനുള്ള ഏകീകൃത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതോടെയാണ് സൗദിക്കും യുഎഇ ക്കും പുറകാലേ 2019 ജനുവരി 1 മുതൽ മൂന്ന് ഘട്ടമായി വാറ്റ് നടപ്പിലാക്കിയത്.വാറ്റ് നിരക്ക് ഉയർത്തിയാലും നിലവിൽ ഉള്ള ഇളവുകൾ തുടരും . പഞ്ചസാര, ഉപ്പ് ഗോതമ്പ് തുടങ്ങി 94 ആവിശ്യ സാധങ്ങൾക്കും 1400 സർക്കാർ സേവങ്ങൾക്കും നിലവിൽ ഇളവ് ലഭിക്കുന്നത്.കോവിഡ് മൂലം ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയുവാൻ ഉള്ള പ്രധാന മാർഗമായി ആണ് വാറ്റ് വർധനവിലൂടെ അധികൃതർ ലക്ഷ്യം വക്കുന്നത്.