മനാമ : കോവിഡ്-19 ആന്റിവൈറൽ മരുന്നായ പാക്സ്ലോവിഡിന്റെ അടിയന്തര ഉപയോഗത്തിന് നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി അനുമതി നൽകി . ഗുളിക രൂപത്തിലുള്ള ഈ മരുന്ന് ലഭ്യമാകുന്ന ഈ മരുന്ന് രോഗലക്ഷണം ഗുരുതരമാകാൻ സാധ്യതയുള്ള,18 വയസ്സിന് മുകളിലുള്ളവർക്കാണ്നൽകേണ്ടത് . വൈറസ് ശരീരത്തിനകത്ത് പെരുകുന്നത് തടയുക വഴി അണുബാധ നിയന്ത്രിക്കുകയാണ് പാക്സ്ലോവിഡ് പ്രക്രിയ .
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ഉൽപാദിപ്പിച്ച മരുന്നിന്റെ ഗുണഫലങ്ങൾ എൻ.എച്ച്. ആർ.എയുടെ കീഴിലെ ഫാർമസ്യൂട്ടിക്കൽ പ്രോഡക്ട്സ് റഗുലേഷൻ ഡിപ്പാർട്മെന്ററാണ് അനുമതി നൽകിയിരിക്കുന്നത് .
മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായും എൻ.എച്ച്.ആർ.എ അധികൃതർ അറിയിച്ചു .