ദുബൈ: 2022-2024 വര്‍ഷത്തെ 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് (budget)അംഗീകാരം നല്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum). 2022ലേക്ക് മാത്രം 60 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിനാണ് അംഗീകാരം നല്‍കിയത്.ദുബൈ ബജറ്റിന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
Home GULF United Arab Emirates 181 ബില്യണ്‍ ദിര്‍ഹത്തിന്റെ ദുബൈ ബജറ്റിന് അംഗീകാരം നല്കി ശൈഖ് മുഹമ്മദ്