ബഹ്റൈൻ : സ്വന്തമായി നിർമാണ കമ്പനി നടത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആയ സിബി മാത്യു ആണ് ബിസിനസ്സ് മോശമായതിനെ തുടർന്ന് അഞ്ചോളം കേസുകളിൽ അകപ്പെട്ടത് . സാമൂഹ്യ പ്രവർത്തകനായ ബഷീർ അമ്പലായി മുഖേനെയാണ് സിബി മാത്യുവിന്റെ ദയനീയ വിവരം ബഹ്റൈൻ സാമൂഹ്യസേവന മേഖലയിൽ അറിഞ്ഞത് . അതിനെത്തുടർന്ന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ അദ്ദേഹത്തിന്റെ വിഷയം ഏറ്റെടുത്തിരുന്നു . കഴിഞ്ഞ എട്ട്മാസത്തോളമായി
ഓരോ കേസുകളിലും കോടതി നടത്തിപ്പുകൾക്കും സഹായം നൽകി . കൂടാതെ
അദ്ദേഹത്തിന് അടിയന്തിര ചികിത്സക്കുമായുള്ള സംവിധാനങ്ങളും സൽമാനിയ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് നൽകിയിരുന്നു . അഞ്ചിൽപരം കേസുകൾ കോടതിയിൽ വാറന്റിൽ നിൽക്കേയാണ് നാല് കേസുകൾ BKSF ഇന്ത്യൻ എംബസിയുടെ നിയമ സഹായ പിന്തുണയോടെ ഒഴിവാക്കിയത് . അവസാനത്തെ കേസ് ICRF ന്റെ നേതൃത്തിൽ സുധീർ തിരുനിലത്തിന്റെ സഹായത്തോടെ യാത്ര നിരോധം നീക്കിയിരുന്നു .
നിയമസഹായ വിഷയത്തിൽ BKSF സേവന ഭാരവാഹികളായ സുബൈർ കണ്ണൂർ ,നെജീബ് കടലായി, ഹാരിസ് പഴയങ്ങാടി ,അൻവർ കണ്ണൂർ, മനോജ് വടകര ,അജീഷ് കെ വി , നാസർ മഞ്ചേരി എന്നിവർ ഇടപെട്ടിരുന്നു . ഇന്ന് വൈകുന്നേരം എയർ അറേബ്യ ബാഗ്ലൂർ ഫ്ലയിറ്റിൽ സിബി മാത്യുവിൻറെ മകൻ ജോലി ചെയ്യുന്ന ബാംഗ്ളൂരിലേക്കു യാത്ര തിരിക്കും .BKSF നൽകിയ സ്നേഹോപഹാരങ്ങൾ ഹാരിസ് പഴയങ്ങാടി, നജീബ് കടലായി,അൻവർ കണ്ണൂർ , മനോജ് വടകര തുടങ്ങിയവർ സിബി മാത്യുവിന് നൽകി . തന്നെ സഹായിച്ച എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും സിബി മാത്യു പറഞ്ഞു .