പിജിഎഫ് പതിമൂന്നാം വാർഷികം നടന്നു; സുബൈർ കണ്ണൂരിന് കർമ്മജ്യോതി പുരസ്കാരം സമ്മാനിച്ചു

മനാമ : ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിമൂന്നാം വാർഷികാഘോഷം ഓൺലൈനിലൂടെ നടന്നു. കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം വിശിഷ്ടാതിഥി ആയിരുന്നു. പ്രമുഖ സാമൂഹ്യപ്രവർത്തകനും പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂരിന് ചടങ്ങിൽ പിജിഎഫ് കർ‍മ്മജ്യോതി പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ വെച്ച് പിജിഎഫ് പ്രോഡിജി അവാർഡ് ബിനു ബിജുവിനും, മികച്ച ഫാക്വല്‍റ്റി പുരസ്കാരം ടി ടി ഉണ്ണികൃഷ്ണനും, മികച്ച കൗണ്‍സിലർ പുരസ്കാരം ലത്തീഫ് കോലിക്കലിനും, മികച്ച കോര്‍ഡിനേറ്റർ പുരസ്കാരം ജയശ്രീ സോമനാഥനും, മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം മജീദ് തണലിനും കൈമാറി. പിജിഎഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജോൺ പനക്കൽ, വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, പ്രസിഡണ്ട് ഇ കെ സലീം, ജനറൽ സെക്രട്ടറി വിശ്വനാഥൻ ഭാസ്കരൻ, മുൻ പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി, കർമ്മജ്യോതി പുരസ്കാര ജേതാക്കളായ ഡോ ബാബു രാമചന്ദ്രൻ, പി വി രാധാകൃഷ്ണ പിള്ള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പിജിഎഫ് കുടുംബാഗംങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാ​ഗമായി അരങ്ങേറി.