മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ജനുവരി 10നു ഓൺലൈനായി വിശ്വ ഹിന്ദി ദിവസ് ആഘോഷിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ഭാഷാ പഠനത്തിന്റെ മനോഹാരിതയും ചൈതന്യവും പുനരുജ്ജീവിപ്പിക്കുന്നതാണ് ഈ ദിനം.കാമ്പസിലെ കുട്ടികളുടെ ആവേശകരമായ പങ്കാളിത്തം വിശ്വ ഹിന്ദി ദിവസ് വാരാചരണത്തിന് വളരെയധികം ആവേശം പകർന്നു. സാംസ്കാരികമായി സമ്പന്നമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ഉതകുന്ന ഭാഷയെ പരാമർശിക്കുന്ന ഗഹനമായ പ്രസംഗങ്ങളും കവിതകളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കഥപറച്ചിൽ, ദേശഭക്തി ഗാനങ്ങൾ, നൃത്തങ്ങൾ, ചിത്രരചനകൾ, പ്രശസ്ത വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പാചകക്കുറിപ്പുകൾ പങ്കിടൽ തുടങ്ങിയവയിലൂടെ വിദ്യാർത്ഥികൾ പരിപാടിയുടെ പ്രാധാന്യം പ്രകടിപ്പിച്ചു.
വിദ്യാർത്ഥികൾക്കിടയിൽ ഭാഷയോടുള്ള അവബോധവും അടുപ്പവും വർദ്ധിപ്പിക്കുന്നതിനും പഠനം കൂടുതൽ രസകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു . അവതരണങ്ങൾ, രസകരമായ ക്വിസുകൾ, ചർച്ചകൾ എന്നിവയിലൂടെ അധ്യാപകർ ദിവസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. വിദ്യാർത്ഥികൾ അയച്ച നൃത്തങ്ങൾ, പാട്ടുകൾ, പ്രസംഗങ്ങൾ മുതലായവയുടെ റെക്കോർഡിംഗുകളും അവർ ക്ലാസിൽ പ്രദർശിപ്പിച്ചു.അഭിനന്ദനങ്ങളും പ്രോത്സാഹനവും നൽകി അവരെ പ്രചോദിപ്പിച്ചു.
മാതാപിതാക്കളുടെ മേൽനോട്ടത്തിൽ പ്രസക്തമായ പഠന ഉപകരണങ്ങളും ഡിജിറ്റൽ ആപ്പുകളും ഉപയോഗിക്കുന്നതിനുള്ള ആശയങ്ങളും അവർ പങ്കിട്ടു. ഓഡിയോ, വീഡിയോ, ക്വിസുകൾ, ഗെയിം തുടങ്ങിയ പഠനത്തെ ആവേശകരവും ആകർഷകവുമാക്കുന്നതിന് ഈ ആപ്പുകൾ ഉചിതമായ ഉള്ളടക്കം നൽകി.
കുട്ടികളുടെ ആഘോഷങ്ങൾ, പ്രതികരണങ്ങൾ, പ്രദർശനങ്ങൾ എന്നിവ ഹൃദയത്തിനും ഒരു വിരുന്നായിരുന്നു; കൂടാതെ എല്ലാ പിയർ ഗ്രൂപ്പുകൾക്കും ഒരു പ്രചോദന ഘടകമായിരുന്നു. ‘വിദ്യാർത്ഥികളുടെ വളർച്ച തുടരാനും മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്ന എല്ലാ ചാലകശക്തികളിലും അവസരങ്ങളിലും സ്കൂൾ ശ്രദ്ധ ചെലുത്തമെന്നു റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടി വൻ വിജയമാക്കിയ റിഫ കാമ്പസ് ടീമിനു ആശംസകൾ നേർന്നു.