എബ്രഹാം സാമുവേലിന് യാത്രയയപ്പ് നൽകി.

മനാമ :ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റും, ബഹ്‌റൈനിലെ സാമൂഹ്യ – സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യവും ആയിരുന്ന എബ്രഹാം സാമൂവേലിനും ഭാര്യ ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ആനി എബ്രഹാമിനും ഒഐസിസി യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സി സി ഐ എ, ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈൻ മാർത്തോമാ പാരീഷ് തുടങ്ങി വിവിധ സാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യം ആയിരുന്നു. ഇരുപത്തിയെട്ട് വർഷം പ്രവാസ ജീവിതം നയിച്ച അദ്ദേഹം പത്തനംതിട്ട ജില്ലയിൽ തുമ്പമൺ സ്വദേശിയാണ്. യാത്രയയപ്പ് സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള സമ്മേളനം ഉത്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ ജമാൽ ഇരിങ്ങൽ, മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്മാരായ രവി കണ്ണൂർ, ലത്തീഫ് ആയംചേരി, കെ എം സി സി സെക്രട്ടറി കെ പി മുസ്തഫ, ഒഐസിസി സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു,എന്നിവർ പ്രസംഗിച്ചു.ജില്ലാ പ്രസിഡന്റ്‌മാരായ ചെമ്പൻ ജലാൽ, ജെസ്റ്റിൻ ജേക്കബ്, ഷിബു എബ്രഹാം, ജി ശങ്കരപ്പിള്ള, ഷാജി പൊഴിയൂർ, ഷമീം കെ. സി,ജോജി ലാസർ, ഫിറോസ് അറഫ, ജനറൽ സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്,സൽമാനുൽ ഫാരിസ്, ബിജുപാൽ,റംഷാദ് ആയിലക്കാട്,അനിൽ കുമാർ, ദിലീപ് കെ എന്നിവർ നേതൃത്വം നൽകി.