

മനാമ കെ-സിറ്റിയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അബ്ദുൽ മജീദ് തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ തണൽ ചെയർമാൻ ഡോ. ഇദ്രിസ് ഓൺലൈൻ വഴി പങ്കെടുത്തു.
ആർ. പവിത്രൻ, അബ്ദുൽ മജീദ് തെരുവത്ത്, ഹമീദ് പോതിമഠത്തിൽ, യു.കെ. ബാലൻ, റസാഖ് മൂഴിക്കൽ എന്നവർ രക്ഷാധികാരികളായും മുജീബ് മാഹി ചീഫ് കോർഡിനേറ്റർ ആയും ചുമതലയേറ്റു.
മറ്റ് ഭാരവാഹികൾ: ഷബീർ മാഹി, ജെ.പി.കെ തിക്കോടി (കളക്ഷൻ കോർഡിനേറ്റർസ്) ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, റംഷാദ് മാഹി, ഹംസ മേപ്പാടി, നൗഷാദ് മഞ്ഞപ്പാറ (വൈസ് പ്രസിഡണ്ട്)
ജയേഷ് വി.കെ., ഫൈസൽ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, റിയാസ് ആയഞ്ചേരി (ജോയിന്റ് സെക്രട്ടറിമാർ)
ആർ. പവിത്രൻ, ഹമീദ് പോതിമഠത്തിൽ എന്നിവർ കമ്മിറ്റി രൂപീകരണം നിയന്ത്രിച്ചു.
