പള്ളികൾ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുത്തി

ബഹ്‌റൈൻ : പള്ളികൾ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുത്തി . പച്ച ഷീൽഡ്  ഉള്ളവർക്ക് പള്ളിയിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്നാൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം മഞ്ഞ ഷീൽഡ്  ഉള്ളവർക്ക് സ്വന്തമായി നമസ്കാര പടം കൊണ്ടുവരണം എന്നാൽ പച്ച ശിൽഡ് ഉള്ളവർക്ക് ഇത് നിർബന്ധമല്ല . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നമസ്കാരത്തിന് ശേഷം ഖുർആൻ പാരായണം ചെയ്യുന്നതിനോ പള്ളിയിൽ പ്രാത്ഥിക്കുന്നതിനോ ഉപരോധമില്ല . പള്ളികളുടെ പുറത്ത് പച്ചയും മഞ്ഞയും ഷീൽഡ്  ഉള്ളവർക്ക് നമസ്കാരം നടത്താവുന്നതാണ് . കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സംയുക്ത സമിതിയാണ് തീരുമാനമെടുത്തത്.