ബഹ്‌റൈൻ ഗോൾഡൻ റെസിഡൻസി വിസ അനുവദിച്ചു

By : BT

മനാമ: ബഹ്‌റൈനിൽ ഗോൾഡൻ റെസിഡൻസി വിസകൾ ഏർപ്പെടുത്തിയതായി ഗുദബിയ ഓഫീസർസ് ക്ലബ്ബിൽ ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ അധികൃതർ അറിയിച്ചു . താമസക്കാരെയും വിദേശ നിക്ഷേപകരെയും ഉയർന്ന കഴിവുള്ള വ്യക്തികളെയും ആകർഷിക്കാനും നിലനിർത്താനും ഗോൾഡൻ റെസിഡൻസി വിസ ലക്ഷ്യമിടുന്നു. പത്തു വർഷമാണ് വിസയുടെ കാലാവധി . രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനായി ബഹ്‌റൈൻ ഗവൺമെന്റ് നടപ്പിലാക്കിയ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും സംരംഭങ്ങളുടെയും ഭാഗമായി ആണ് ഈ പ്രഖ്യാപനം.ഗോൾഡൻ റെസിഡൻസി വിസയ്ക്ക് യോഗ്യത നേടുന്നതിന്, നിലവിലുള്ള താമസക്കാർ ബഹ്‌റൈനിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി താമസിച്ചിരിക്കണം കൂടാതെ അഞ്ച് വർഷ കാലയളവിൽ പ്രതിമാസം ശരാശരി അടിസ്ഥാന ശമ്പളം രണ്ടായിരം ബഹ്‌റൈൻ ദിനാറിൽ കുറയാതെ നേടിയിരിക്കണം. കൂടാതെ, താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന അപേക്ഷകർക്ക് ഗോൾഡൻ റെസിഡൻസി വിസ ഉടനടി നേടാം . ബഹ്‌റൈനിൽ ഒന്നോ അതിലധികമോ പ്രോപ്പർട്ടികൾ സ്വന്തമാക്കുക, 200,000 ബി ഡി  ആസ്തി . പ്രതിമാസം 4,000 ബിഎച്ച്ഡിയോ അതിൽ കൂടുതലോ വരുമാനമുള്ള വിരമിച്ചവർ .പ്രസക്തമായ ആവശ്യകതകൾ നിറവേറ്റുന്ന ‘ഉയർന്ന കഴിവുള്ള’ വ്യക്തികളായിരിക്കുക.വിസ ലഭിക്കുന്നവർ വർഷത്തിൽ 90 ദിവസം ബഹ്‌റൈൻ രാജ്യത്ത് താമസിച്ചിരിക്കണം . ഗോൾഡൻ റെസിഡൻസി വിസ’ താമസക്കാർക്കും പ്രവാസികൾക്കും ഒരുപോലെ നൽകും മെന്നും അധികൃതർ അറിയിച്ചു.