കൂടുതൽ സ്വർണ്ണ ഉത്പാദനം ലക്ഷ്യമിട്ടു സൗദി അറേബ്യ

By : Vidya Venu

ദമ്മാം : സൗദി അറേബിയയിൽ സ്വർണത്തിന്റെ ഉൽപാദനം വർധിപ്പിക്കുവാൻ അധികൃതർ തീരുമാനമെടുത്തു . നിലവിലെ ഉൽപാദനത്തിന്റെ പത്തിരട്ടിയായി വർധിപ്പിക്കാനാണ് പദ്ധതി. ഉൽപാദനം വർധിപ്പിക്കുന്നത് വഴി ഈ മേഖലയിൽ അൻപതിനായിരം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും ധാതു വിഭവശേഷി മന്ത്രാലയംഅറിയിച്ചു . നിലവിലെ ഉൽപാദനത്തിന്റെ ഇരട്ടി സ്വർണ്ണം ഉൽപാദിപ്പിക്കുന്നതിന് പദ്ധതി തയ്യാറായതായി വ്യവസായ ധാതു വിഭവശേഷി സഹമന്ത്രി ഖാലിദ് അൽമുദൈഫർ അറിയിച്ചിരുന്നു . പുതിയ ആറ് ഖനികളുടെ കൂടി പ്രവർത്തനം ആരംഭിക്കും .  ഖനികളുടെ പ്രവർത്തനം സജ്ജമാകുന്നതോടെ ഈ രംഗത്ത് സ്വദേശികൾക്ക് വലിയ തൊഴിലവസരങ്ങളും സൃഷ്ഠിക്കും . ഖനികളിൽ ഇരുപതിനായിരവും മെറ്റൽ ഫാക്ടറികളിൽ മുപ്പതിനായിരം പേർക്കും ജോലി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു .റിയാദ് താഇഫ് റോഡിലെ മൻസൂറ മസാറയിൽ മൂന്ന് മുതൽ നാല് ബില്യൺ റിയാൽ വരെ വിലമതിക്കുന്ന ധാതു നിക്ഷേപമുണ്ടെന്നാണ് നിഗമനം.സൗദിയിലെ  ഖനന മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .