ഖത്തറിൽ കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു

By: Vidya Venu

ഖത്തർ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഏർപ്പെടുത്തുന്നു . പുതിയ നിയമം അനുസരിച്ചു പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാം . ശനിയാഴ്ച മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണത്തിൽ ഇളവുകള്‍ വരുത്തിയത് .ഉപാധികളോടെ ആണ് പൊതു സ്ഥലത്തു മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട ഇളവുകൾ പ്രഖ്യാപിച്ചി രിക്കുന്നത് .എന്നാൽ മാര്‍ക്കറ്റുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം. സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലും മാസ്‌ക് ധരിക്കണം. ഇടപാടുകാരുമായി ബന്ധം പുലര്‍ത്തുന്ന, പരസ്പരം ഇടപഴകേണ്ട സാഹചര്യമുള്ള ജോലിക്കാരും മാസ്‌ക് ധരിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട് . എന്നാൽ കോവിടു മായി ബന്ധപ്പെട്ട മറ്റു നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതർ വ്യക്തമാക്കി .