ഐ എൻ എൽ കേരള സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ടത് ജനാതിപത്യ വിരുദ്ധം ഐ എം സി സി

മനാമ :ഇന്ത്യയിൽ മെമ്പർഷിപ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഏക സംസ്ഥാന കമ്മറ്റിയുള്ള കേരളത്തിൽ ഐ എൻ എൽ സംസ്ഥാന കമ്മറ്റി പിരിച്ചു വിട്ടു കൊണ്ടുള്ള  നാമമാത്ര അഖിലേന്ത്യാ കമ്മറ്റി തീരുമാനം ജനാതിപത്യ വിരുദ്ധവും പാർട്ടി ഭരണഘടനക്ക് വിരുദ്ധവും ചൊല്പടിയിൽ നിൽക്കാത്തവരെ പുറത്താക്കുന്ന എകാധിപത്യ പരവുമായ നടപടി ആണെന്നും ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നുംഐ എൻ എൽ പ്രവാസി സംഘടനയായ  ബഹ്‌റൈൻ ഐ എം സി സി പ്രസ്ഥാവനയിൽ പറഞ്ഞു , ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ മരണ സമയത്ത് പതിനേഴു സംസ്ഥാനങ്ങളിൽ വ്യവസ്ഥാപിതമായി പാർട്ടി പ്രവർത്തിച്ചിരുന്നു, ഇന്നത് നാമമാത്രമായ സംവിധാനം പോലും നിലവിളില്ലാത്ത രീതിയിൽ  ആയി കേരളത്തിനു പുറത്തു മാറ്റിയെടുത്തത് ഇന്നത്തെ ദേശീയ കമ്മറ്റിയെന്നു അവകാശപ്പെടുന്നവരുടെ പ്രവർത്തനങ്ങൾ ആണ് എന്നും ബഹ്‌റൈൻ ഐ എം സി സി കുറ്റപ്പെടുത്തി

ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദേശപരമാണ്. പാർട്ടി സംസ്ഥാന ഘടകത്തിലെ വിഭാഗീയതക്ക് അറുതി വരുത്താൻ ഇതുവരെ ദേശീയ കമ്മിറ്റിക്ക്‌ കഴിഞ്ഞിട്ടില്ല. നിഷ്പക്ഷമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഒരു വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന അഖിലേന്ത്യാ കമ്മിറ്റിയുടെ നടപടികൾ മുഴുവൻ പ്രവർത്തകരും തള്ളിക്കളയും.
അടുത്ത കാലത്ത് പാർട്ടിയിലേക്ക് കടന്നു വന്ന ചിലരുടെ താല്പര്യങ്ങൾക്ക് ദേശീയ നേതൃത്വം വഴങ്ങുകയാണ്, ഇത് പാർട്ടി കെട്ടിപ്പടുത്ത നേതാക്കളുടെയും യഥാർത്ഥ പാർട്ടി പ്രവർത്തകരുടെയും പൊതു വികാരത്തെ അവഗണിക്കുകയാണ്. പാർട്ടിക്ക് വേരോട്ടമുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിയെ ചിന്നഭിന്നമാക്കിയതു പോലെ കേരളത്തിലും പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം എതിർക്കപ്പെടേണ്ടതാണ്.
സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ ബഹ്‌റൈൻ ഐ എം സി സി കമ്മിറ്റി പൂർണ വിശ്വാസം അർപ്പിക്കുന്നു, ശക്തമായ പിന്തുണയും പ്രഖ്യാപിക്കുന്നു.