മനാമ : ബഹ്‌റൈന്റ്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി ബഹ്‌റൈനിൽ സദര്ശനം നടത്തിയത് . ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി, ഇസ്രായേൽ സ്റ്റേറ്റിലെ ബഹ്‌റൈൻ അംബാസഡർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു . രണ്ടായിരത്തി ഇരുപതിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണ കരാറിൽ ഒപ്പ് വച്ചിരുന്നു . കൂടുതൽ ചർച്ചകൾക്കാണ് നഫ്താലി ബെന്നറ്റ് ബഹ്‌റിനിൽ എത്തിയത് . ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽഖലീഫയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഗുദൈബിയ കൊട്ടാരത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുകയും ഔദ്യോഗിക ചർച്ചകൾ നടത്തുകയും ചെയ്തു. പ്രാദേശിക സമാധാനത്തിലൂടെ വികസനം സാധ്യമാകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ചർച്ചയിൽ സംസാരിച്ചു . സമാധാനത്തിനായുള്ള ബഹ്‌റൈൻ പ്രതിബദ്ധതയേയും അദ്ദേഹം ചൂണ്ടിക്കാട്ടി.അബ്രഹാം കരാറിൽ ഒപ്പുവച്ചതിന്റെ വെളിച്ചത്തിൽ ഇസ്രായേൽ ബഹ്‌റൈൻ ബന്ധം കൂടുതൽ ശക്തി പെടുത്തേണ്ട ആവിശ്യകതയും കൂടി കാഴ്ച്ചയിൽ മുഖ്യ വിഷയമായി.ഫെബ്രുവരി രണ്ടിന് ഇസ്രേൽ പ്രതിരോധ മന്ത്രിയും ബഹ്‌റിനിൽ സന്ദർശനം നടത്തിയിരുന്നു .
ഇറാൻ അനുകൂല ഹൂതികളുടെ ആക്രമണം സമീപ രാജ്യങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ ഇസ്രേൽ പ്രധാനമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു . രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം അദ്ദേഹം മടങ്ങി.
ബഹ്‌റൈനിൽ സന്ദർശനം നടത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബഹ്‌റൈൻ ഭരണ നേതൃത്വവുമായി കൂടി കാഴ്ച നടത്തി.
By : BT