ബഹ്റൈൻ : ട്രാഫിക് വിഭാഗം ഇ – സേവങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്ഷം നേരിട്ട് ഹാജരാകേണ്ട 280000-ലധികം അപേക്ഷകൾ ഏഴ് എക്സ്റ്റേണൽ സർവീസ് സെന്ററുകൾ വഴി പ്രോസസ്സ് ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ അറിയിച്ചു. കാലതാമസം കുറയ്ക്കുന്നതിനും അപേക്ഷകൾ വേഗത്തിലാക്കുന്നതിനും ഇ – സേവനങ്ങൾ കാരണമായതായും , മറ്റു അനുബന്ധ ഇ-ട്രാഫിക് സേവനങ്ങളും ഡയറക്ടറേറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇ-പ്ലാറ്റ്ഫോമുകൾ, ബഹ്റൈൻ.ബിഎച്ച്, ഇ-ട്രാഫിക് ആപ്പ് എന്നിവയിലൂടെ ഇ-സേവനങ്ങൾ നൽകപ്പെടുന്നത് .
ബഹ്റൈനിൽ ട്രാഫിക് വിഭാഗം ഇ – സേവനങ്ങൾ വഴി രണ്ടു ലക്ഷത്തിലധികം അപേക്ഷകൾ സ്വീകരിച്ചതായി അധികൃതർ
By: BT