മനാമ : ബഹ്‌റൈനും ഇന്ത്യയും തമ്മിൽ ആരോഗ്യരംഗത്തെ സഹകരണം ലക്ഷ്യം വച്ച് രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യയോഗം കഴിഞ്ഞ ദിവസം ചേർന്നു. ഫാർമസ്യൂട്ടിക്കൽ . ബഹ്റിൻ ആരോഗ്യമന്ത്രാലയം ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവർ ചേർന്നാണ് വർക്കിംഗ് ഗ്രൂപ്പിന് രൂപം നൽകിയിരിക്കുന്നത് . ഓൺലൈൻ യോഗത്തിൽ ഇന്ത്യൻ സംഘത്തെ ജോയിൻ സെക്രട്ടറി ലവ് അഗർവാൾ നയിച്ചു ബഹറിൻ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടറും ആക്ടിംഗ് സെക്രട്ടറിയുമായ ഡോക്ടർ നജാത്ത് മുഹമ്മദ് അബ്ദുൽ ഫഹദ് ബഹറിൻ സംഘത്തിന് നേതൃത്വം നൽകി. ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ യും യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ ഉപകരണങ്ങൾ , രോഗനിർണയം തുടങ്ങിയ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്ന കുറിച്ചാണ് യോഗം ചർച്ച ചെയ്തത് .