Photo: Sathyan perambra
മനാമ : കാലാവസ്ഥ വ്യതിയാനത്തിന്റെ മുന്നോടി ആയി തലസ്ഥാനമായ മനാമ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പൊടിക്കാറ്റ് വീശി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ വീശിയ ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നതുമൂലം ദൂരക്കാഴ്ച മങ്ങിയതിനാൽ ഹൈവേകളുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതം തടസം നേരിട്ടിരുന്നു .വെള്ളി, ശനി ദിവസങ്ങളിൽ ചെറിയതോതിൽ മഴ പെയ്യാനും തെക്കുകിഴക്കൻ കാറ്റ് വീശാനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു . രണ്ടുദിവസം ആകാശം ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിപ്പ് നൽകിയിരുന ബഹ്റൈന് പുറമെ, സമീപ രാജ്യയമായ സൗദിയിലും ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു . പൊടി കാറ്റിനെതിരെ മുൻകരുതൽ എടുക്കണമെന്നും പ്രത്യേകിച്ച് വാഹനം ഓടിക്കുന്നവർ പ്രത്യേക ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.