ബഹ്‌റൈൻ : സീറോ മലബാർ സൊസൈററിയും കിംസ് ഹെൽത്തും ചേർന്ന് ലോക കേൾവി ദിനം ആഘോഷിച്ചു. കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷതവഹിച്ചു.കേൾക്കേണ്ടത് കേൾക്കാനും കാണേണ്ടത് കാണാനും സമയമില്ലാത്ത ഈ കാലത്ത് കേൾവി ദിനത്തിൻറെ പ്രസക്തി വളരെ വലുതാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .
കിംസ് ഹെൽത്ത് ഇ.എൻ.ടി വിഭാഗം തലവൻ ഡോക്ടർ റിജോ ജയരാജ് കേൾവി സംബന്ധമായ പ്രശ്നങ്ങളും വിഷയങ്ങളും അവതരിപ്പിച്ചു.തുടർന്ന് ഇ എൻ ടി വിഭാഗത്തിൻറെ വൗച്ചർ ഉദ്ഘാടനം കിംസ് ഹെൽത്ത് സി. ഒ. ഒ.ശ്രീ. താരിഖ് നജീബ് സിംസ് പ്രസിഡൻറ് ചാൾസ് ആലുക്കക്ക് കൊടുത്ത് ഉദ്ഘാടനം ചെയ്തു.സീറോ മലബാർ സൊസൈററിയുടെ നിരവധി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കിംസ് ഹെൽത്ത് സീനിയർ മാർക്കറ്റിംഗ് അസിസ്റ്റൻറ് ശ്രീമതി.അനുഷ സ്വാഗതവും,സീറോ മലബാർ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീ.സജു സ്റ്റീഫൻ നന്ദിയും പറഞ്ഞു.