ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ദ്ധിച്ച് മസ്ക്കറ്റിലെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം…അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകണം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.. തൃപ്തികരമായ രീതിയിലാണ് സർക്കാർ നിലവിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്.. മലയോര ഹൈവേ, തീരദേശ റോഡ് എന്നിവക്കായി ഭൂമി ഏറ്റെടുത്തിരിക്കുന്നത് രീതിയിൽ തന്നെയാണ് കെ റയിലിനും ഭൂമി ഏറ്റെടുക്കുന്നത്..ഇത് അറിയാതെയാണ് സാധാരണക്കാരായ പലരും സമര രംഗത്തുള്ളത്. താൻ ജനിച്ച സ്ഥലത്ത് നിന്ന് മാറി താമസിക്കാൻ തയാറല്ല എന്ന വാദം ബാലിശമാണ്..പ്രായോഗികമായി ചിന്തിച്ച് ഭാവിതലമുറയെ കൂടി കണക്കിലെടുത്താവണം നാം നമ്മുടെ പ്രവർത്തനങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.. അതിനാൽ തന്നെ കെ റയിൽ കേരളത്തിന് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു…