സംസ്ക്കാരിക വേദിയായ ഭാവലയ നടത്തിയ *ഭാവലയം 2021* ഓൺലൈൻ നാടക മത്സരത്തിന്റെ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് അരങ്ങേറി.

സംസ്ക്കാരിക വേദിയായ *ഭാവലയനടത്തിയ *ഭാവലയം 2021**ഓൺലൈൻ നാടക മത്സരത്തിന്റെ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് ഖുറം ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ
ഒമാൻ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി ശ്രീ അമിത് നാരംഗ്, ഒമാനി ഫിലിം ആൻഡ് തീയേറ്റർ സൊസൈറ്റി പ്രസിഡൻറ് ഡോ.ഹുമൈദ് ബിൻ സയീദ് ബിൻ റാഷിദ് അൽ അമേരി,
ഒമാനി വിമൻസ് അസോസിയേഷൻ മസ്കറ്റ് വൈസ് ചെയർ വുമൺ ശ്രീമതി മറിയം അൽ സദ്‌ജാലി, ശ്രീമതി ഗിരിജാ ബക്കറിന്റെ മകളും ജേർണലിസ്റ്റും ആയ ശ്രീമതി ലക്ഷ്മി കോത്തനേത്ത് എന്നിവർ മുഖ്യാഥിതികൾ പങ്കെടുത്ത ചടങ്ങിൽ ഭാവലയ ഫൗണ്ടർ & ചെയർമാൻ ഡോ. ജെ .രത്നകുമാർ അധ്യക്ഷത വഹിച്ചു.
മികച്ച നാടകം – മത്സ്യഗന്ധി
മികച്ച രണ്ടാമത്തെ നാടകം – ചെയേഴ്സ്
മികച്ച മൂന്നാമത്തെ നാടകം – പതിമൂന്നാം മണിക്കൂർ
മികച്ച സംവിധായകൻ – രാജേഷ് കായംകുളം (മത്സ്യഗന്ധി)
മികച്ച തിരക്കഥാകൃത്ത് – ശ്രീകുമാർ മാരാത്ത് (പതിമൂന്നാം മണിക്കൂർ)
മികച്ച നടൻ – രഞ്ജിത് ദാമോദരൻ (ചെയേർസ്)
മികച്ച നടി – സജിത വിജയകുമാർ
എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻആർട്സ് വിഭാഗം മേധാവി ശ്രീ വിനോദ് വി എൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻആർട്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ശ്രീ സന്ദീപ് കുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ.
ഈ വിജയികളെക്കൂടാതെ മികച്ച ജനപ്രിയ നാടകം ഓൺലൈൻ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം ശ്രീ കബീർ യൂസുഫ്, ശ്രീ അനിർബാൻ റേ, ശ്രീമതി അസ്ര അലീം, ശ്രീമതി സുധ രഘുനാഥ്, കുമാരി ആലിയ അൽ ബലൂഷി എന്നിവർക്കും നാടകരംഗത്തെ സമഗ്ര സംഭാവന അവാർഡ് ശ്രീ പദ്മനാഭൻ തലോറ, ശ്രീ കേരളൻ കെ പി എ സി എന്നിവർക്കും സമ്മാനിച്ചു.ഭാവലയ കോർ ടീമംഗങ്ങളായ
പ്രകാശ് വിജയൻ, നിഷാ പ്രഭാകരൻ നേതൃത്വത്തിൽ ഭാവലയ ടീം അംഗങ്ങൾ പരിപാടിയുടെ സംഘാടനത്തിൽ കാര്യക്ഷമമായ പങ്ക് വഹിച്ചു. സ്മൃതി ശശിധരൻ ആങ്കറായ പരിപാടിയിൽ ഭാവലയ കോർ ടീമംഗം വിനോദ് രാഘവൻ നന്ദി പ്രസംഗം നടത്തി. കലാ സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി അക്ഷീണം ലാഭേച്ഛ കൂടാതെ പ്രവൃത്തിക്കുന്ന ഭാവലയ വരും വർഷങ്ങളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ ഡോ. ജെ.രത്‌നകുമാർ അറിയിച്ചു.