യാത്രക്കാർക്ക് ഒന്നിൽ കൂടുതൽ ഹാൻ്റ് ബേഗ് അനുവദിക്കില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെ പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു ..
കൂടാതെ ലേഡീസ് ബാഗ്, ലാപ്ടോപ്, ബ്ലാങ്കറ്റ്, ഓവർകോട്ട്, കേമറ, ബൈനോകുലർ,വാകിംഗ്സ്റ്റിക്, കുട, കുട്ടികൾക്കുള്ള ഭക്ഷണം, മടക്കാവുന്ന വീൽചെയർ, ക്രച്ചസ്, ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ വസ്തുകൾ, ഹാൻ്റ് ബാഗേജിന് പുറമെ കയ്യിൽ കരുതാം എന്നും സർക്കുലറിൽ പറഞ്ഞിരുന്നു .. എന്നാൽ ഇന്ന് ഉച്ചയോടെ ഇറക്കിയ പുതിയ സർക്കുലർ പ്രകാരം ”ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിയ വസ്തുകൾ”എന്ന ഭാഗം ഒഴിവാക്കി പുതിയ സർക്കുലർ ഇറക്കിയിരിക്കുകയാണ് എയർ ഇന്ത്യ ..