റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച: ഭക്തിപൂർവ്വം വിശ്വാസികൾ…

രണ്ടുവർഷം നീണ്ട ഇടവേളക്ക് ശേഷം രാജ്യത്തെ പള്ളികളിൽ റമദാനിലെ ആദ്യ ജുമാ നമസ്കാരം നടന്നു ..

പരിശുദ്ധ റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ആയ ഇന്ന് മസ്‌കറ്റിലെ പള്ളികളിൽ ജുമാ നമസ്കാരത്തിന് അഭൂതപൂർവമായ തിരക്ക് അനുഭവപെട്ടു.  ​ നൂറുകണക്കിന് വിശ്വാസികൾ ആണ് ഇന്ന് പള്ളികളിൽ എത്തിച്ചേർന്നത്  .. രാവിലെ പള്ളികൾ തുറന്നതു മുതൽക്കു തന്നെ വിശ്വാസികൾ കൂട്ടം..കൂട്ടം ആയി പള്ളികളിലേക്ക് എത്തുകയും ഖുർആൻ പാരയാണത്തിലും ,പ്രത്യേക പ്രാർത്ഥനകളിൽ മുഴുകയും ചെയ്തു. ജുമാ നമസ്കാരത്തിനുള്ള ബാങ്ക് വിളി ഉയർന്നതോടെ മിക്ക പള്ളികളിലും പ്രധാന പ്രാർത്ഥനാ ഹാളിനകത്തു വിശ്വാസികളെ ഉൾക്കൊള്ളാൻ ആകാതെ ആയതോടെ നാമസക്കാരത്തിനു ആയി വിശ്വാസികൾ പുറത്തു ഇടം കണ്ടെത്തി . മറ്റു ഗൾഫ് നാടുകളിൽ നിന്നും വിഭിന്നമായി ഒമാനിൽ ഒരു ദിവസം വൈകിയാണ് റമ്ദാൻ ആരംഭിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഒമാനിലെ താപനില നാല്പതു ഡിഗ്രിക്ക് മുകളിൽ ആണ്, എന്നാൽ കടുത്ത ചൂടിനെ വകവെക്കാതെ വളരെ ആവേശത്തോടെ ആണ് വിശ്വാസികൾ റമദാനിലെ ആദ്യ വെള്ളിയഴ്ചയെ ഭക്തിപൂർവ്വം സ്വാഗതം ചെയ്തത് .. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ വിശ്വാസികളെ ഓര്മപ്പെടുതുന്നുണ്ട്