ബഹ്റൈൻ :ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്
പരീക്ഷക്ക് ബഹ്റൈനിലും കേന്ദ്രം അനുവദിച്ചത് മലയാളികളടക്കമുള്ള വിദ്യാർഥികൾക്ക് ആശ്വാസമാകും. ഗൾഫിൽ കഴിയുന്ന രക്ഷിതാക്കളും വിദ്യാർഥികളും വളരെ കാലമായി ഉന്നയിക്കുന്ന ആവിശ്യത്തിനാണ് തീരുമാനമായിരിക്കുന്നത് .ബഹ്‌റൈൻ ഉൾപ്പെടെ ജി.സി.സിയിൽ എട്ട് സെന്‍ററുകളിലാണ് ഇത്തവണ പരീക്ഷ നടത്തുവാൻ അനുവാദം ലഭിച്ചിരിക്കുന്നത് . ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയും ഇടപെട്ടിരുന്നു. പരീക്ഷകേന്ദ്രം അനുവദിക്കണമെന്ന
ആവശ്യം കേന്ദ്ര സർക്കാറിന് മുമ്പാകെ ഉന്നയിച്ചതായി ഇന്ത്യൻ അംബാസഡർ മുൻപ് വ്യക്തമാക്കിയിരുന്നു.
ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയും നീറ്റ് പരീക്ഷകേന്ദ്രം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു ബഹ്റൈൻ കേരളീയ സമാജം, കെ.എം.സി.സി, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഐ.സി.എഫ് തുടങ്ങിയ സംഘടനകളും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. വിവിധ സംഘടനകൾ ഇന്ത്യൻ എംബസിക്കും കേന്ദ്ര സർക്കാറിനും നിവേദനം നൽകുകയും ചെയ്തിരുന്നു.ബഹ്റൈനിൽനിന്ന് 150ഓളം വിദ്യാർഥികളാണ് സാധാരണ നീറ്റ് പരീക്ഷ എഴുതാറുള്ളത്. പരീക്ഷ സെന്റർ അനുവദിച്ചത് കൂടുതൽ ആശ്വാസമായിരിക്കുകയാണ് ഇവിടെ കഴിയുന്ന മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക്.