ഒമാനിൽ നിന്നും കേരളത്തിലേക്ക് വിമാന സർവീസുകൾ വർദ്ധിച്ചു .. ഈ മാസം നിരക്ക് 50 റിയാലിനും താഴേക്ക് ..

ഒമാനിൽ നിന്നും കേരളത്തിലേക്ക്  വിമാന സർവീസുകൾ വർധിച്ചത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കി ..

വരും ദിവസങ്ങളിൽ ഇൻഡിഗോ കൂടി വരുന്നതോടെ കേരളത്തിലേക്കുള്ള  വിമാന യാത്ര നിരക്ക് ഇനിയും കുറയാനാണു സാധ്യത .. ഈ വരുന്ന ഇരുപത്തി ആറിന് മസ്‌ക്കറ് -കൊച്ചി ഇൻഡിഗോ   നിരക്ക്   45 ഒമാനി റിയാൽ ഉള്ളപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ്സ് 40  മാത്രമാണ് , അതേപോലെ കൊച്ചിയിൽ നിന്നും മസ്ക്കറ്റിലൊട്ടും  മെയ് 2 വരെ 50  ഒമാനി റിയാലിന് അടുത്തുമാത്രമാണ് രണ്ടു എയർവെയ്സുകളും  നിരക്ക് ഈടാക്കുന്നത് ..

മസ്‌ക്കറ്റ് തിരുവനതപുരം – മസ്‌ക്കറ്റ്- കോഴിക്കോട് സെക്ടറിലും സർവീസുകൾ കൂടിയതോടെ എയർ ഇന്ത്യ നിരക്കുകൾ കുറച്ചിട്ടുണ്ട് .. മസ്‌ക്കറ് -കണ്ണൂർ സെക്ടറിലും 40 റിയാലിനോടടുത്ത്   മാത്രമാണ് എപ്പോൾ നിരക്ക് ഈടാക്കുന്നത് ..

ഈ മാസം 22  മുതൽ മസ്‌ക്കറ്റിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള നിരക്ക് 100  റിയാലിനടുത്തു നിൽക്കുന്നത് നാട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ പോകുന്നവർക്ക് അനുഗ്രഹമാകും