മുൻ ആഭ്യന്തര മന്ത്രിയും കെപിസിസി അച്ചടക്ക സമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മസ്ക്കറ്റിലെത്തി .. മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരപ്പിള്ള കുമ്പളത്ത്, ഒഐസിസി ഒമാൻ അഡ് ഹോക് കമ്മിറ്റി പ്രസിഡന്റ് ശ്രീ സജി ഔസേഫ് പിച്ചകശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വരവോടെ വരും ദിവസങ്ങളിൽ ഒമാനിലെ ഒഐസിസി നേതൃത്വത്തിൽ ചൂടായ ചർച്ചകൾക്ക് വഴിയൊരുങ്ങും