മനാമ : ബഹ്റൈനിലെ വെളിയംകോട് സ്വദേശികളുടെ കൂട്ടായ്മയായ വെളിച്ചം വെളിയംകോട് ബഹ്റൈൻ നടത്തുന്ന അഞ്ചാം ഇഫ്താർ സംഗമം മനാമ ഗോൾഡ് സിറ്റി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന
കെ സിറ്റി ഹാളിൽ വെച്ച് നടന്നു.
ബഹ്റൈനിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വെളിയംകോട് സ്വദേശികളും വെളിച്ചം വെളിയംകോട് ന്റെ അഭ്യുതാകാംഷികളും ബഹ്റൈൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യെക്തിത്യങ്ങളും അടക്കം നൂറ്റിയൺപതിലേറെ പേർ പങ്കടുത്തു.പരിപാടിയിൽ റമദാൻ സന്ദേശം പ്രമുഖ പണ്ഡിതൻ ഫക്രുദീൻ കോയ തങ്ങൾ നൽകി, വെളിച്ചം വെളിയംകോട് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ പരിപാടിയിൽ മുഖ്യ രക്ഷധികാരി ബഷീർ അമ്പലായി വിവരിച്ചു.പ്രസിഡന്റ് കെ എം ഷെമീർ ബാവ, ട്രഷറർ ടി എ ഇസ്മത്തുള്ള ചാരിറ്റി കൺവീനർ അമീൻ ഓ ഒ, പ്രോഗ്രാം കൺവീനർമാരായ ബഷീർ തറയിൽ, ഫൈസൽ എംഎം എക്സ്ക്യൂട്ടിവ് അംഗങ്ങൾ ആയ, റഷീദ് ചാന്തിപുറം, ഫൈസൽ കെസി, ഫൈസൽ ആലൂർ, റഫീഖ് കാളിയത്, അഷ്ക്കർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി, ജനറൽ സെക്രട്ടറി ബഷീർ ആലൂർ നന്ദിയും പറഞ്ഞു.