സലാലയിൽ ദീർഘകാലമായി സലാലയിലെ അൽ ഇഷ്തിക്കറാർ സൂപ്പർ മാർക്കറ്റിൽ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന ആലുവ ചെങ്ങമനാട് സ്വദേശി മുഹമ്മദ് അസ്ലം (41 വയസ്സ്) വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ 45 ദിവസത്തോളമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടിൽ കൊണ്ടുപോയി ചികിത്സ നടത്തിയാൽ അദ്ദേഹത്തെ കുറച്ചുകൂടി നേരത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹത്തെ നാട്ടിലെത്തിക്കണമെങ്കിൽ ഒരു മിനി എയർ ആംബുലൻസ് സൗകര്യത്തിൽ ഒരു ഡോക്ടറുടെയും നഴ്സിന്റെയും അകമ്പടിയോടെ മാത്രമേ പറ്റുകയുള്ളൂ. ഇതിന് വേണ്ടി വരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത, പറക്കമുറ്റാത്ത മൂന്ന് പിഞ്ചുമക്കളും ഭാര്യയും മാതാവുമടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. ഗൾഫ് രാജ്യങ്ങളിലെയും സലാലയിലെയും സുമനസ്സുകളായ സഹോദരങ്ങളിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് മുഹമ്മദ് അസ്ലം തുടർ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഈ സദുദ്യമം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
രക്ഷാധികാരി
എ. കെ. പവിത്രൻ
ഫോൺ: 99671062
ചെയർമാൻ
കെ. എ. റഹീം
ഫോൺ: 92531287
കൺവീനർ പവിത്രൻ കാരായി
ഫോൺ: 99098715
ജോ. കൺവീനര്‍
ബേസിൽ & മുനീർ
വൈ. ചെയർമാൻ
മനോഹരൻ & ആഷിര്‍
ട്രഷറർ
ഗംഗാധരൻ
ഫോൺ:99081158