“ഋതം” സംഗീത ആൽബം പുറത്തിറങ്ങി.

മനാമ : ബഹറിനിലെ പ്രവാസി കൗമാര സംഗീത പ്രതിഭകളുടെ സംഗമമായി “ഋതം” സംഗീത ആൽബം പുറത്തിറങ്ങി.
പ്രശസ്ത സംഗീത സംവിധായകൻ ജയ്സൺ ജെ നായർ ആദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണു ഋതം റിലീസ്‌ ചെയ്തത്‌. പടയണി കാവുകളുടെ ഗ്രാമീണസൗന്ദര്യത്തിലൂടെ കടന്നുപോകുന്ന “ഋതം” ആൽബത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത പ്രവാസ സംഗീത അരങ്ങുകളിലെ നിറസാന്നിധ്യമായ അതുൽ കൃഷ്ണയാണ്.

ആലാപന മാധുര്യമൂറുന്ന നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ആർക്കിടെക്ക്ചർ വിദ്യാർത്ഥിനി പ്രവാസ സംഗീത അരങ്ങുകളിലെ കൗമാര പ്രതിഭയുമായ രോഷ്ണി രജി ആലപിച്ച “ഋതം” ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്‌ ഇതിനകം തന്നെ പല ശ്രദ്ധേയമായ ആൽബങ്ങൾക്കും രചന നിർവഹിച്ച ശ്രീ.മനു മോഹനനാണ്‌. RK Muzik നിർമ്മിച്ച്‌ കുരമ്പാല പുത്തങ്കാവിനും പടയണിഗുരുക്കൻമാർക്കും സമർപ്പണമായി ചെയ്ത ഋതത്തിന്റെ പശ്ചാത്തലസംഗീതമൊരുക്കിയത്‌ ഷിബിൻ പി സിദ്ദിക്ക്‌.

ഗൗതം മഹേഷ്‌ താളസന്നിവേശവും, പ്രശസ്ത വീണ വിദ്വാൻ അന്നമനട ബിജു വീണയിലും, പുല്ലാംകുഴൽ വാദകൻ കുന്നിട ശശി ഫ്ലൂട്ടിലും ആൽബത്തിന്റെ പശ്ചാത്തലമൊരുക്കി. ആഗ്നേയ, ശ്രേയ, ദിയ എന്നിവരും ഗായകരായി പങ്കാളികളായി.

ബിജു രാജന്റെ മിക്സിങിൽ ഹാരിസ്‌ കെ ഇക്കാച്ചു ദൃശ്യ സംവിധാനവും എഡിറ്റിങ്ങും ചെയ്ത ആൽബത്തിൽ ചെണ്ടവാദകൻ വരുൺ നായർ,ആതിര, ആത്രേയി എന്നിവരും പങ്കെടുത്തു. സമകാലിക സംഗീത സംവിധാനരംഗത്ത്‌ ശ്ര്ദ്ധേയമായ സംഗീത നിർവ്വഹണമാണു ഋതം എന്ന കന്നി സംരംഭത്തിലൂടെ അതുൽകൃഷ്ണ നിർവ്വഹിച്ചിരിക്കുന്നത്‌.