യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്ന് മലയാളികള്‍ മോചിതനായി
സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, യെമനിൽ നിന്ന് ആറ് രാജ്യങ്ങളിൽ നിന്നുള്ള 14 പൗരന്മാരെ ഞായറാഴ്ച സർക്കാർ മോചിപ്പിച്ചു. യുകെ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മ്യാൻമർ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 14 പൗരന്മാരെ യെമനിൽ നിന്നും വിട്ടയച്ചതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.7 ഇന്ത്യക്കാർ ഉൾപ്പെട്ടതിൽ വിട്ടയച്ചതിൽ മൂന്ന് മലയാളികൾ ഉണ്ടെന്നാണ് അറിവ്. കോട്ടയം സ്വദേശി ശ്രീജിത്ത് ആലപ്പുഴ സ്വദേശി അഖിൽ കോഴിക്കോട് സ്വദേശി ദിപാഷ്.. എന്നിവരെയാണ് വിട്ടയച്ചത്..