പ്രാർത്ഥനകൾക്ക് വിരാമം : വഴിത്തിരിവായത് ഒമാൻ സർക്കാരിന്റെ ഇടപെടൽ..മലയാളികൾ അടുത്ത ദിവസങ്ങളിൽ നാടണയും…

വഴിത്തിരിവായത്  ഒമാൻ സർക്കാരിന്റെ ഇടപെടൽ..മലയാളികൾ അടുത്ത ദിവസങ്ങളിൽ നാടണയും…

യ​മ​നി​ൽ ഹൂ​തി വി​മ​ത​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നു മ​ല​യാ​ളി​ക​ൾ ഒമാൻ-സൗദി സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് ഞായറാഴ്ച മോചിതരായി..ആകെ 14 പേരാണ് മോചിതരായത്..കോ​ഴി​ക്കോ​ട് മേ​പ്പ​യൂ​ർ​കാ​ര​നാ​യ ദി​പാ​ഷ്, ആ​ല​പ്പു​ഴ ഏ​വൂ​ർ സ്വ​ദേ​ശി അ​ഖി​ൽ, കോ​ട്ട​യം സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് മോ​ചി​ത​രാ​യ മ​ല​യാ​ളി​ക​ൾ.ഒ​മാ​ൻ സു​ൽ​ത്താ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് മോ​ച​നം. യു.​​കെ, ഇ​ന്തോ​നേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രേ​യും മോ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. മോ​ചി​ത​രാ​യ​വ​രെ യ​മ​നി​ലെ സ​ൻ​ആ​യി​ൽ​നി​ന്ന്​ ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സി​ന്‍റെ വി​മാ​ന​ത്തി​ൽ മ​സ്ക​ത്തി​ൽ എ​ത്തി​ച്ച​താ​യി ഒ​മാ​ൻ വി​ദേ​ശ​കാ​​ര്യ​മ​ന്ത്രാ​ല​യം നൽകിയ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ യു.​എ.​ഇ ച​ര​ക്കു​ക​പ്പ​ൽ ത​ട്ടി​യെ​ടു​ത്താ​ണ് ഹൂ​തി​ക​ൾ അ​തി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രെ ത​ട​വി​ലാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മോ​ച​ന​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. മോചിക്കപ്പെട്ടവർ അടുത്ത ദിവസങ്ങളിൽ നാടണയും..